News Desk

2021-03-13 04:09:06 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 483 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗബാധ സ്ഥിരീകരിച്ചതില്‍ 412 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 71 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്.

രാജ്യത്ത് ഇന്ന് പുതുതായി 299 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 157,876 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 11,626 പേരാണ്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരെ കൂടി തീവ്രപരിചരണത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ ആകെ എണ്ണം 115 ആയി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top