News Desk

2021-04-04 08:33:24 pm IST
പ്രസ് ഫോര്‍ ന്യൂസ് ലേഖിക

ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കു തിരിച്ചെത്തുന്ന യാത്രക്കാര്‍ക്കിടയിലും രോഗബാധ വര്‍ധിച്ചു വരുന്നു. ഇന്ന് ഉള്‍പ്പടെകഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ രാജ്യത്തിന് പുറത്ത് നിന്നെത്തിയവരില്‍ രോഗബാധ സ്ഥിരീകരിച്ചത് 649 പേര്‍ക്കാണ്.

ഈ ദിവസങ്ങളില്‍ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,240 ആയി. കൊവിഡിന്റെ രണ്ടാഘട്ട വ്യാപനം അതിശക്തമായി രാജ്യത്ത് വ്യാപിക്കുന്നതിന്റെ സൂചനയാണ് ഈ കണക്കുകളില്‍ വ്യക്തമാക്കുന്നത്. 

അതേസമയം, ഖത്തറിലേയ്ക്ക് തിരിച്ചെത്തുന്നവരില്‍ കൊവിഡ് രോഗബാതിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് രാജ്യത്തേയ്ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താനുള്ള സാധ്യതയും തള്ളികളയാനാകില്ല. 

ഇന്ന് രാജ്യത്ത് 876 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെങ്കില്‍ ഇതില്‍ 169 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. ഇന്നലത്തെ കണക്കില്‍ 870 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 122 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. 

യാത്രക്കു മുമ്പ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ ഖത്തര്‍ എയര്‍വെയ്‌സ് നേരത്തെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ മാര്‍ച്ച് 15 മുതല്‍ യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലാതാക്കിയതായി ഖത്തര്‍ എയര്‍വെയ്‌സ് പ്രസ്ഥാവന പുറത്തിറക്കിയിരുന്നു. 

അതേസമയം, രാജ്യത്ത് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന പരിശോധനയാണ് രാജ്യത്ത് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top