News Desk

2021-02-07 05:16:26 pm IST
ദോഹ: ഖത്തറിലെ കൊവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശവുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കണമെന്ന് എച്ച്.എം.സി മാതാപിതാക്കളോട് നിര്‍ദേശിച്ചു. 

എച്ച്.എം.സി നിര്‍ദേശിച്ച കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണം 

1. വിറ്റാമിന്‍ സി അടങ്ങിയ വിവിധതരം പഴങ്ങള്‍, ബ്രൊക്കോളി, കിവിഫ്രൂട്ട്, സ്‌ട്രോബെറി, മാങ്ങ, ചീര. 

2. വിറ്റാമിന്‍ ഇ അടങ്ങിയ അവോക്കാഡോ, പരിപ്പ്, സസ്യ എണ്ണ. 

3. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങളായ കരള്‍, മധുരക്കിഴങ്ങ്, കാരറ്റ്, പാല്‍, മുട്ട.

4. പച്ചക്കറികള്‍, പ്രത്യേകിച്ച് ഇലക്കറികള്‍, തക്കാളി, ഉള്ളി, വെളുത്തുള്ളി.

5. കൊഴുപ്പ് കുറഞ്ഞ മാംസങ്ങള്‍, കടല്‍ മത്സ്യങ്ങള്‍, എള്ള്, ധാന്യങ്ങള്‍, പയറ്, കടല, സോയാബീന്‍. 

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് ഇത്തരം ഭക്ഷണങ്ങള്‍ നല്ലതാണെന്നും എച്ച്.എം.സി പറഞ്ഞു. മധുരപലഹാരങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് നല്ലതാണെന്നും അധികൃതര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top