News Desk

2021-05-10 04:16:31 pm IST
ദോഹ: കൊവിഡ് വ്യാപനം ഇന്ത്യ-ഖത്തര്‍ വാണിജ്യ ബന്ധങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ദോഹയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക പത്രത്തിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ വര്‍ഷത്തെ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ വാണിജ്യ ബന്ധം ഒമ്പത് ബില്യണ്‍ ഡോളറില്‍ എത്തിയിട്ടുണ്ട്. ഇതില്‍ ഏഴു ബില്യണ്‍ ഡോളര്‍ മാത്രം ഊര്‍ജ രംഗത്തെ ഇടപാടുകളാണ്. 

കൊവിഡ് ആദ്യ തരംഗം ആഗോള തലത്തില്‍ വീശിയടിച്ചപ്പോഴും ഖത്തര്‍-ഇന്ത്യ വാണിജ്യ ബന്ധം ശക്തമായി നില കൊണ്ടു. ഇരു രാഷ്ട്രങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ട് ബന്ധം വിപുലീകരിക്കാന്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കും. 

ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി ഇന്ത്യയില്‍ പുതിയ ഓഫീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക രംഗത്തെ ഇന്ത്യന്‍ ബ്രാന്‍ഡായ ജോഷിലും ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗിയിലും ആണ് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നത് എന്നും ഡോ. ദീപക് മിത്തല്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top