News Desk

2021-04-16 10:09:45 pm IST
ലഖ്‌നൗ: രാജ്യത്ത് കൊവിഡ് മഹാമാരി ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് ആരോഗ്യ സംവിധാനങ്ങളുടെ അഭാവം പ്രതിസന്ധി രൂക്ഷമാക്കുന്നതായാണ് ആരോപണം. 

ലഖ്‌നൗവിലെ കെ.ജി.എം.യു ആശുപത്രിയിലേക്ക് രോഗികളുടെ ഒഴുക്ക് തുടരുന്നതോടെ മതിയായ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടു ദിവസം മുമ്പ് ഒരു സഹോദരന്‍ മരിക്കുകയും മറ്റൊരു സഹോദരന്‍ അത്യാസന്ന നിലയിലായിട്ടും ആശുപത്രി അധികൃതര്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ കുത്തിവെയ്പ്പ് നല്‍കാന്‍ തയാറാകുന്നില്ലെന്ന് പരാതി ഉയര്‍ന്നു.   

ആശുപത്രി അധികൃതരോട് സഹോദരന് കുത്തിവെയ്പ്പ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും തയാറായില്ലെന്നും കുത്തിവെയ്പ്പ് നല്‍കാന്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നതെന്ന് സഹോദരനായ ഭാനു പറയുന്നു.

യു.പിയില്‍ 20,000ത്തോളം പേര്‍ക്കാണ് പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നത്. 9480 മരമങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം സര്‍ക്കാരിന്റെ  മരണനിരക്ക് സംബന്ധിച്ച ഔദ്യോഗിക കണക്കുകളും ശ്മശാനങ്ങളില്‍ നിന്ന് വരുന്ന കണക്കുകളും തമ്മില്‍ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top