News Desk

2021-02-06 02:37:24 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 394 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 341 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 53 പേര്‍ രാജ്യത്തിനും പുറത്ത് നിന്നും വന്നവര്‍ക്കാണ് രോഗബാധ. 

ഇതോടെ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ ആകെ എണ്ണം 153,690 ആയി. അതേസമയം,രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 132 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നിരക്ക് 146,627 ആണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 64,81 പേരാണ്. 570 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 

62 പേരാണ് തീവ്രപരിചരണത്തിലുള്ളത്. 11 പേരെയാണ് പുതുതായി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9527 കൊവിഡ് പരിശോധനകളാണ് രാജ്യത്തുടനീളം നടത്തിയത്. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകള്‍ എണ്ണം 1422102 ആയി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Tags :
covid Qatar
Top