News Desk

2021-02-20 05:39:08 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 449 പുതിയ കൊവിഡ് കേസുകള്‍ കണ്ടെത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ട്വീറ്റിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 

ഇതില്‍ 424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 28 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഇന്ന് 420 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 149740 ആയി. 

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9971 പേരാണ്. 646 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. അതേസമയം, 89 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഏഴു പേരെ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top