News Desk

2021-05-01 02:28:34 pm IST
ദോഹ: രാജ്യത്ത് കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് 322 പേര്‍ കൂടി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി തവണ കൊവിഡ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചില കേന്ദ്രങ്ങളാണ് അവ ലംഘിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.  

മാസ്‌ക് ധരിക്കാത്തതിന് 310 പേരും, സാമൂഹിക അകലം പാലിക്കാത്തതിന് 22 പേരും, ഇത്‌റാസ് ആപ്പ് ഉപയോഗിക്കാത്തതിന് ഒരാളെയും, കൊവിഡ് ഹോം ക്വറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ആറു പേര്‍ക്കെതിരെയും കേസെടുത്തു. 

രാജ്യത്ത് വരും ദിവസങ്ങളിലും തുടര്‍ച്ചയായി കൊവിഡ് നിരീക്ഷണങ്ങള്‍ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.   


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top