News Desk

2021-05-04 03:19:47 pm IST
ദോഹ: രാജ്യത്ത് കൊവിഡ് നിയമ ലംഘനങ്ങള്‍ വര്‍ധിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ്  നിയമ ലംഘനങ്ങള്‍ ലംഘിച്ചതിന് 459 പേര്‍ കൂടി അറസ്റ്റിലായി. ഔദ്യോഗിക ട്വിറ്ററിലൂടെ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

മാസ്‌ക് ധരിക്കാത്തതിന് 410 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 29  പേര്‍ക്കെതിരെയും  ഹോം ക്വറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് അഞ്ച് പേര്‍ക്കെതിരെയും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ആറു പേര്‍,  അടഞ്ഞ സ്ഥലങ്ങളില്‍ ഒത്തു കൂടിയതിന് ഒമ്പതിന് പേര്‍ക്കെതിരെയും കേസെടുത്തു.
 
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍്ശനമാക്കുമെന്നും നിയമ ലംഘകരെ ശിക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top