News Desk

2021-03-31 02:29:13 pm IST
ദോഹ: ഖത്തറില്‍ കൊവിഡുമായി ബന്ധപ്പെട്ട നിയമ ലംഘനം നടത്തിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രലയമാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഖത്തറില്‍ കഴിഞ്ഞ കുറച്ചു ആഴ്ചകളായി കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് പതിവായിട്ടുണ്ട്. സര്‍ക്കാര്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അത് പാലിക്കപ്പെടുന്നില്ല. 

കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേരുടെ പേര് വിവരങ്ങളും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. വരും ദിവസങ്ങളിലും രാജ്യത്ത് കൊവിഡ് നിയമ ലംഘനങ്ങള്‍ പരിശോധിക്കാന്‍ ശക്തമായ പട്രോളിംഗ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top