News Desk

2021-06-06 01:22:18 pm IST
ദോഹ: രാജ്യത്ത് കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് 524 പേര്‍ കൂടി അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.   

418 പേര്‍ മാസ്‌ക് ധരിക്കാത്തതിനും, 85 പേര്‍ സാമൂഹിക അകലം പാലിക്കാത്തതിനും, 12 പേര്‍ ഇഹ്തിറസ് ഉപയോഗിക്കാത്തതിനും അഞ്ചു പേരെ ക്വറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിനും ആണ് അറസ്റ്റിലായത്. 

രാജ്യത്ത് കൊവിഡ് പ്രോട്ടോകോളുകള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നത് ഗൗരവത്തോടെയാണ് നോക്കി കാണുന്നത് എന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘകരെ കര്‍ശനമായി ശിക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top