News Desk

2020-06-05 10:40:37 pm IST
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് ഈ മാസം സംസ്ഥാനത്തെക്കെത്തുന്നത് ഒരു ലക്ഷത്തില്‍ അധികം പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാം ഘട്ടം ഈ മാസം ഒൻപത് മുതലാണ് ആരംഭിക്കുന്നത്. ചാർട്ട് ചെയ്തതിനനുസതൃതമായി വിമാനങ്ങൾ എത്തിയാൽ ഇത്രയുമധികം ആളുകളെ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പൊതുഗതാഗത സംവിധാനം പഴയരീതിയിൽ ആരംഭിക്കുകയാണെങ്കിൽ വരുന്നവരുടെ എണ്ണം പിന്നെയും വര്‍ധിക്കാൻ സാധ്യതയേറെയാണ്. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യാനിടവരുത്തരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 10 പേർക്കും വൈറസ് പടർന്നത് സമ്പർക്കത്തിലൂടെയാണ്.അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രികരികരിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.  എന്ത് ഇളവുകള്‍ ഉണ്ടായാലും മുന്‍കരുതലും ശ്രദ്ധയും ഉണ്ടാവണം. രോഗബാധിതരുടെ സംഖ്യ ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു തക്ക സംവിധാനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഒരുക്കാനുള്ള നടപടിക്രമങ്ങൾ സംസ്ഥാനം ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.
Top