News Desk

2021-04-22 03:06:03 pm IST
ദുബൈ: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും അബുദാബിയിലേക്ക് എത്തുന്നവര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തി. എയര്‍ ഇന്ത്യ, ഫ്‌ളൈ ദുബൈ, ഇത്തിഹാദ് എയര്‍ലൈന്‍ എന്നീ വിമാനക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്.

ഇതനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ യാത്രപുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി ഹാജരാക്കണം. അംഗീകൃത ലാബില്‍ നിന്നെടുത്ത കൊവിഡ് സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളു. ഇംഗ്ലീഷിലോ അറബിയിലോ ഉള്ള സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും. 

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അബുദാബി വിമാനത്താവളത്തില്‍ ഹാജരാക്കണമെന്ന് വിമാന കമ്പനി അധികൃതര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങളുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. 

വിമാനത്താവള അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് വിശദമായി പരിശോധിച്ച് ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവധിക്കുകയുള്ളു. പരിശോധന നടത്തിയ തീയതി, സമയം എന്നിവ എല്ലാം കൃത്യമായി രേഖപ്പെടുത്തണം. കൂടാതെ ഒറിജിനല്‍ കൊവിഡ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ക്യൂ ആര്‍ കോഡും നിര്‍ബന്ധമാണ്. 

അതേസമയം, 12 വയസിന് താഴെയുള്ള കുട്ടികള്‍, അംഗവൈകല്യമുള്ളവര്‍, ട്രാന്‍സിസ്റ്റ് വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ എന്നിവര്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമല്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top