News Desk

2021-05-05 11:27:50 am IST
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കകള്‍ വധിപ്പിച്ച് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. രോഗ ബാധിതരോടൊപ്പം കൊവിഡ് മരണ നിരക്കും പ്രതിദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 3780 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 2,26,188 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. നിലവില്‍ 34,87,229 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ , ആന്ധ്രപ്രദേശ് , ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ പത്തു സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 71.71 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രാജ്യത്ത് ഇപ്പോഴും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് ഓക്‌സിജന്‍ കിട്ടാതെ 11 പേര്‍ മരിക്കുകയുണ്ടായി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top