News Desk

2021-05-19 06:27:47 pm IST
വാഷിങ്ടണ്‍: കൊവിഡ് വൈറസിന്റെ ഉറവിടം വുഹാനിലെ ലാബില്‍ നിന്നാണെന്ന് ഉറപ്പാണെന്ന് ട്രംപ് ഭരണകൂടത്തില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ പറഞ്ഞു. തെളിവുകള്‍ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പ്രവേശിക്കാന്‍ അന്താരാഷ്ട്ര സംഘത്തിന് അനുമതി നിഷേധിച്ചതും ഇതുകൊണ്ടാണെന്ന് മൈക്ക് പോംപിയോ പറഞ്ഞു. ഫോക്സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ചൈനയില്‍ നിന്നും സാദ്ധ്യമായ എല്ലാ തെളിവുകളും ശേഖരിക്കാനാണ് ശ്രമിച്ചിട്ടുളളതെന്നും ഭാവിയിലും ചൈനയില്‍ നിന്നും ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിക്കാമെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. 

സാര്‍സ് കൊറോണ വൈറസിനെ ജൈവായുധമാക്കാന്‍ ചൈനയിലെ ശാസ്ത്രജ്ഞര്‍ ആലോചിച്ചിരുന്നതായ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഒരു ഓസ്ട്രേലിയന്‍ ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ ലാബില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് പറഞ്ഞ് ചൈനീസ് വൈറോളജിസ്റ്റായ ലി- മെങ് യാന്‍ രം?ഗത്തെത്തിയിരുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top