News Desk

2021-04-12 12:07:19 pm IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 1,68,912 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 904 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 1.35 കോടിയും, മരണസംഖ്യ 1,70,179 ഉം ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,294 കൊവിഡ് കേസുകളും 349 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗികള്‍ ഏറെയും. 

ഡല്‍ഹിയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 10,774 കൊവിഡ് കേസുകളും 48 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉച്ചയ്ക്ക് 12 മണിക്ക് അവലോകന യോഗം വിളിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നിലവില്‍ ഇന്ത്യ രണ്ടാമതാണ്. യു.എസിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ബ്രസീലാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top