ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 151 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 119 പേര് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ഖത്തറില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 240,278 ആയി ഉയര്‍ന്നെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതില്‍ 145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 611 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8,083 ഡോസ് കൊവിഡ് -19 വാക്സിനുകള്‍ നല്കി. രാജ്യത്ത് ഇതുവരെ 4,954,143 ഡോസുകള്‍ വിതരണം ചെയ്തുവെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ ഉള്ളത് 1,935 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. അതേസമയം, നിലവില്‍ 17 പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക