News Desk

2021-04-02 12:01:47 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര യോഗം വിളിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തില്‍ രോഗവ്യാപനം തീവ്രമായ 11 സംസ്ഥാനങ്ങള്‍ പങ്കെടുക്കും. 

24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 81466 പേര്‍ക്കാണ്. പുതുതായി 469 പേര്‍ മരിക്കുകയും ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വര്‍ധനയെന്നും കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 43000ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ്, ഗുജറാത്ത്, ഛത്തീസ്ഘട്ട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധ നിരക്ക് ഉയരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. 

കൊവിഡ് ബാധിതരുടെ മരണനിരക്ക് കൂടുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ആശങ്കയിലാക്കുന്നുണ്ട്. രോഗവ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം ഘട്ട വാക്‌സിനേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top