News Desk

2021-03-25 02:57:11 pm IST
ദോഹ: ഖത്തറില്‍ വീണ്ടും കൊവിഡ് നിയമ ലംഘനം നടത്തിയതിന് 300ലധികം പേര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 318 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് ആറു പേര്‍ക്കെതിരെയും ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 11 പേര്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്. 

പിടിയിലായവരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചതിന് ഇതിനകം ആയിരക്കണക്കിന് ആളുകള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 

പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച 1990 ലെ നിയമം നമ്പര്‍ 17 അടിസ്ഥാനമാക്കിയാണ് നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top