News Desk

2021-03-16 01:26:03 pm IST
ദോഹ: രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നിയമലംഘനം നടത്തിയതിന് 355 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 341 പേരെയും വാഹനത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതിന് അഞ്ച് പേരെയും ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഒന്‍പത് പേരെയുമാണ് അധികൃതര്‍ പിടികൂടിയത്. ഇവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

അതേസമയം, രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് ഇതുവരെ ആയിരക്കണക്കിന് ആളുകളെ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് അയച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top