News Desk

2021-05-27 09:27:22 pm IST
ദോഹ: കൊവിഡ് രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് സഹായവുമായി വീണ്ടും ഖത്തര്‍. ഓക്‌സിജന്‍ സിലിണ്ടറുകള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍, അടിയന്തിര വൈദ്യ ഉപകരണങ്ങള്‍ തുടങ്ങിയ സഹായമെത്തിക്കുന്നതിന് ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം നടത്തുന്ന ഹീല്‍ ഇന്ത്യ കാംപയിന് പിന്തുണയുമായി ഖത്തറിലെ പ്രമുഖ ടെലികോം കമ്പനിയായ ഉരീദുവാണ് രംഗത്തെത്തിയിരിക്കുന്നത്.

50 ലക്ഷം രൂപയാണ് ഈ പദ്ധതിയിലേക്കായി ഉരീദു സംഭാവന നല്‍കിയിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ തങ്ങള്‍ ഇന്ത്യയോടൊപ്പമാണെന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഉരീദു ചീഫ് കൊമേര്‍സ്യല്‍ ഓഫീസര്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് ബിന്‍ നാസര്‍ അല്‍താനി പറഞ്ഞു.

50 ലക്ഷം രൂപക്കുള്ള ചെക്ക് ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാവും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ടുമായ ഡോ. മോഹന്‍ തോമസ്, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ടും ഐ.സി.ബി.എഫ്. മുന്‍ പ്രസിഡണ്ടുമായ പി.എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ട് ആസിം അബ്ബാസ് എന്നിവര്‍ ഏറ്റുവാങ്ങി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top