News Desk

2021-04-16 04:23:41 pm IST
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യെദിയൂരപ്പയ്ക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗം ഭേദമായി കൊവിഡ് വാക്‌സിന്റെ ഒന്നാം ഡോസും അദ്ദേഹം സ്വീകരിച്ചിരുന്നു.

രണ്ട് ദിവസം മുന്‍പ് പനി ലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. ബെല്‍ഗാം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയാണ് ലക്ഷണങ്ങള്‍ കണ്ടത്. ഇന്ന് പനിയെ തുടര്‍ന്ന് ഉച്ചയോടെ ബെംഗളൂരു രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യെദിയൂരപ്പക്ക് തുടര്‍ പരിശോധനയിലാണ് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത്. 

രണ്ട് ദിവസം മുമ്പ് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാന്‍ മൂന്ന് ദിവസം ശേഷിക്കെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top