News Desk

2021-05-12 02:04:10 pm IST
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാനൊരുങ്ങി വിവിധ സംസ്ഥാനങ്ങള്‍. ഡല്‍ഹി, കര്‍ണ്ണാടക, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് വാക്‌സിന്‍ വാങ്ങാനുള്ള നീക്കം നടത്തുന്നത്. ആഗോള ടെന്‍ഡര്‍ വഴി വാക്‌സിന്‍ വാങ്ങാനാണ് ശ്രമം. 

അതേസമയം, പത്തോളം സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പക്ഷേ ആഗോള തലത്തില്‍ തന്നെ വാക്‌സിനുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ വാകസിന്‍ ഇറക്കുമതി എത്രത്തോളം വിജയകരമാകുമെന്ന കാര്യത്തില്‍ സംശയം തുടരുകയാണ്. 

കൂടാതെ ഇറക്കുമതി ചെയ്യുന്ന വാക്‌സിന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റര്‍ അനുമതി നല്‍കണം. നിലവില്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സീനും, സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനും റഷ്യയുടെ സ്പുട്‌നിക്ക് വാക്‌സീനുമാണ് രാജ്യത്ത് അനുമതിയുള്ളത്.

കര്‍ണാടക, ഉത്തരാഖണ്ഡ്, ഡല്‍ഹി, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളും പുറത്ത് നിന്ന് വാക്‌സിന്‍ വാങ്ങുന്നതിന് താല്‍പര്യം അറിയിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക







Top