ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നിയന്ത്രണങ്ങള്‍ വരുന്നതിന്റെ തലേദിവസം മാത്രം മുപ്പതോളം വിവാഹങ്ങള്‍ രെജിസ്റ്റര്‍ ചെയ്തതതായി അഹ്റാസ് ഖത്തര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് ചൂണ്ടിക്കാട്ടി.
നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പേ തന്നെ വിവാഹങ്ങള്‍ നടത്തുക എന്ന ഉദ്ദേശത്തോടേയാണ് കുടുംബങ്ങള്‍ ഇത്രമാത്രം വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ശനി, വെള്ളി, വ്യാഴം ദിവസങ്ങളിലും നിരവധി വിവാഹങ്ങള്‍ ഖത്തറിലെ പല ഭാഗങ്ങളിലായി നടന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഖത്തറില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കരണമായത് വിവാഹങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്ധിച്ചതിനാലാണെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ഒരു വിവാഹത്തില്‍ ഇന്‍ഡോറില്‍ പരമാവധി പത്ത് പേരും ഔട്ട് ഡോറില്‍ പരമാവധി ഇരുപത് പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ