ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ കഴിഞ്ഞ ദിവസം രാജ്യത്തെ സലൂണുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ശക്തമായ തിരക്കനുഭവപെട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പൊതു സ്ഥലങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ആളുകള്‍ കൂടിച്ചേരുന്നതും മറ്റും ഇന്ന് മുതല്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
റമദാന് അടുത്തിരിക്കെ ജനങ്ങള്‍ അവസാന വട്ട ഒരുക്കങ്ങളാണ് കഴിഞ്ഞ ദിവസം വാണിജ്യ കേന്ദ്രങ്ങളില്‍ എത്തി നടപ്പിലാക്കിയത്. സൂക്ക് വാഖിഫിലെ ധാന്യ, മധുരപലഹാര വിപണന കേന്ദ്രങ്ങള്‍ ശക്തമായ തിരക്കനുഭവപെട്ടതായാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തത്.
അതെസമയം, രാജ്യത്തെ സാധാരണക്കാരായ റെസ്റ്ററന്റ് തൊഴിലാളികള്‍ക്കും ബാര്‍ബര്‍ ഷോപ് ജീവനക്കാര്‍ക്കും ഈ അടച്ചിടല്‍ നിയന്ത്രണങ്ങള്‍ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് സൂചന. ജിം കേന്ദ്രങ്ങള്‍, സൗന്ദര്യ വര്‍ധക സലൂണുകള്‍ എന്നിവടങ്ങളിലെ ജീവനക്കാരും ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഖത്തര്‍ പ്രദേശിക പത്രത്തിനോട് പങ്കു വച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക