News Desk

2021-04-10 06:36:51 pm IST
കോഴിക്കോട്: കൊവിഡ് രൂക്ഷമായിനെ തുടര്‍ന്ന് കോഴിക്കോട് നിയന്ത്രണങ്ങള്‍ ശക്തമാക്കി. രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും കളക്ടറുമായി നടത്തിയ യോഗത്തിലാണ് തീരുമാനമുണ്ടായത്.

കോഴിക്കോട് ബീച്ചില്‍ വൈകിട്ട് ഏഴുമണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. കൂടുതല്‍ സന്ദര്‍ശകരെത്തുന്നെങ്കില്‍ ബീച്ച് അടച്ചിടും. അറുപത് വയസിനു മുകളിലുള്ളവര്‍ക്ക് ബീച്ചില്‍ വിലക്കേര്‍പ്പെടുത്തി. 

നേരത്തെ തന്നെ മറ്റു ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ബസില്‍ ഇരുന്ന് പോകാവുന്നയത്ര യാത്രക്കാര്‍ മാത്രം, കല്യാണത്തിന് 200 പേര്‍ മാത്രം തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നാളെ മുതല്‍ കര്‍ശന പരിശോധന ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top