News Desk

2021-04-02 11:35:41 am IST
ദോഹ: ഖത്തറില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഖത്തറിലെ വിമാനത്താവളം അടക്കം അടച്ചു പൂട്ടുമെന്ന തരത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

വാട്‌സ് ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് ഇത്തരം വ്യാജ വാര്‍ത്തകളുടെ പ്രചാരണം. എന്നാല്‍ ഇത്തരം വാര്‍ത്തകളെ നിഷേധിച്ച് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിലും സുരക്ഷിതമായി വിമാനത്താവളം പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യം ഹമദ് വിമാനത്താവളത്തിലുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആളുകള്‍ സത്യാവസ്ഥ അറിയാന്‍ ഔദ്യോഗിക സൈറ്റുകള്‍ പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു. 

അതിനിടെ ഖത്തറില്‍ ഭൂകമ്പം ഉണ്ടായി എന്ന വാര്‍ത്തയും രാജ്യത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. രാജ്യത്ത് പ്രചരിക്കുന്ന ഈ വാര്‍ത്ത വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. 

ഇത്തരം വിവരങ്ങളിലെ സത്യാവസ്ഥകള്‍ക്കായി അതാത് വകുപ്പുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോ ആശ്രയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top