News Desk

2021-05-10 03:45:31 pm IST
റിയാദ്: കൊവിഡ് രണ്ടാം തരംഗത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സൗദി അറേബ്യ. ന്യൂഡല്‍ഹിയിലെ സൗദി അറേബ്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 

ആരോഗ്യ സഹകരണം, മനുഷ്യജീവിതം സംരക്ഷിക്കല്‍, മഹാമാരിക്കെതിരെ പ്രതിരോധം വളര്‍ത്തുക എന്നിവയാണ് തങ്ങളുടെ ശ്രദ്ധേയമായ ബന്ധങ്ങളുടെ പ്രധാന വശങ്ങള്‍. പതിറ്റാണ്ടുകളുടെ സഹകരണവും സൗഹൃദവും വളര്‍ത്തിയെടുത്തതിലൂടെ ഞങ്ങള്‍ ഇന്ത്യയിലെ സഹോദരീസഹോദരന്മാര്‍ക്കൊപ്പം നില്‍ക്കുന്നു, ഈ പ്രതിസന്ധിയില്‍ നിന്ന് അവര്‍ കൂടുതല്‍ ശക്തരാകുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു- പ്രസ്താവനയില്‍ പറയുന്നു. 

ഏപ്രില്‍ 26 ന് യൂറോപ്യന്‍ യൂനിയന്‍, യു.കെ, അമേരിക്ക എന്നിവരോടൊപ്പം ചേര്‍ന്ന് സൗദി അറേബ്യ ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top