News Desk

2021-05-24 07:12:59 pm IST
റിയാദ്: കൊവിഡ് രണ്ടാം തരംഗത്തിനിടയിലും പ്രോട്ടോകോള്‍ പാലിച്ച് ഹറമിലെത്തി ഉംറ നിര്‍വഹിച്ചത് ഇരുപത് മില്യണ്‍ വിശ്വാസികളെന്ന് റിപ്പോര്‍ട്ട്. സൗദി മതകാര്യ മന്ത്രലയത്തെ ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കൊവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും മതകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവര്‍ ചേര്‍ന്ന് നടപ്പിലാക്കിയ സജ്ജീകരണങ്ങള്‍ ഫലപ്രദമായി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലു മുതല്‍ നടപ്പു വര്‍ഷം മെയ് 22 വരെയുള്ള കണക്കുകളാണ് അധികൃതര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 

ഹറമിലെത്തി നമസ്‌കാരം നിര്‍വഹിച്ച വിശ്വാസികളും പൂര്‍ണമായും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ സഹകരണം നല്‍കി. നിലവില്‍ കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമായി ഇത്തവണത്തെ ഹജ്ജ് പരിമിതപ്പെടുത്താനാണ് സൗദി മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top