News Desk

2021-03-30 12:34:39 pm IST
ദോഹ: രാജ്യത്ത് ആദ്യ കൊവിഡ് തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ കൂടുതല്‍ കുട്ടികള്‍ രോഗ ബാധിതരാവുന്നുവെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്റെന്‍സീവ് കെയര്‍ ഡിപ്പാര്‍ട്‌മെന്റ് ആക്ടിങ് മേധാവി ഡോ. അഹമദ് അല്‍ മുഹമ്മദ് ആണ് ഇക്കാര്യം പറഞ്ഞത്.

കൊവിഡ് ആദ്യ ഘട്ടത്തില്‍ കുട്ടികളില്‍ രോഗം ബാധിച്ചത് രണ്ടാം ഘട്ടത്തെ അപേക്ഷിച്ച് കുറവായിരുന്നു. നിലവിലെ കൊവിഡ് കേസുകളിലെ വര്‍ധനവ് രാജ്യത്ത് അടിയന്തര സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല. 

സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. പുതിയ കൊവിഡ് വകഭേദങ്ങളുടെ വ്യാപനത്തില്‍ നിന്നും ഒരു രാജ്യവും മോചിതരല്ല. പൊതു ഇടങ്ങളിലെ ജനങ്ങളുടെ കൂടിച്ചേരലുകള്‍ രാജ്യത്ത് കൊവിഡ് കേസുകളുടെ വര്‍ധനവിന് കാരണമാവും. ജനങ്ങള്‍ മുന്‍കരുതലുകള്‍ പാലിച്ചെങ്കില്‍ കൊവിഡ് ഇനിയും വര്‍ധിക്കുമെന്നും അല്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top