News Desk

2021-02-16 06:38:11 pm IST


ദോഹ: ഖത്തറില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ദൈനംദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവ് ഉണ്ടാവുകയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇന്നും നാനൂറില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ മരിക്കുകയും ചെയ്തു. 

ആശുപത്രികളിലും ഐ.സി.യുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുണ്ട്. രോഗികളുടെ എണ്ണത്തിലെ ഈ വര്‍ധനവ് ഖത്തറില്‍ കൊവിഡിന്റെ രണ്ടാമത്തെ തരംഗത്തിന്റെ ആദ്യ ലക്ഷണങ്ങളായി കാണണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം പറഞ്ഞു. 

'ഇക്കാരണത്താല്‍, രണ്ടാം തരംഗത്തിന് വേഗത കൈവരിക്കുന്നതിന് മുമ്പ് ആളുകള്‍ അത് തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ പാലിക്കേണ്ടത് മുമ്പത്തേക്കാളും പ്രധാനമാണ്. വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ പോസിറ്റീവ് കേസുകളുടെയും ആശുപത്രി പ്രവേശനങ്ങളുടെയും എണ്ണം വര്‍ധിക്കുകയാണെങ്കില്‍, രാജ്യത്തുടനീളം അധിക നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവരാം. കൂടാതെ ആദ്യകാല നിയന്ത്രണ ഘട്ടങ്ങളിലേക്ക് മടങ്ങാനും സാധ്യതയുണ്ട്.'', പൊതുജനാരോഗ്യ മന്ത്രാലയം 
കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 16000-ത്തില്‍ ബന്ധപ്പെടണം. രോഗം നേരത്തെ കണ്ടെത്തിയാല്‍ ശരിയായ ചികിത്സയിലൂടെ വളരെ പെട്ടെന്ന് രോഗമുക്തരാവാം എന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top