News Desk

2021-04-21 09:38:45 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ശക്തമായ സംവിധാനങ്ങളാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹര്യത്തില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

11 ശതമാനത്തില്‍ താഴെ ആളുകള്‍ക്കു മാത്രമാണ് ആദ്യ തരംഗത്തില്‍ കൊവിഡ് ബാധിച്ചത്. വളരെ കുറഞ്ഞ മരണ നിരക്ക് നിലനിര്‍ത്താന്‍ ആദ്യ തരംഗത്തില്‍ സംസ്ഥാനത്തിനു സാധിച്ചു.

ഡിലേ ദ പീക് എന്നതായിരുന്നു ആദ്യ തരംഗത്തില്‍ സംസ്ഥാനത്തിന്റെ സമീപനമെങ്കില്‍ രണ്ടാം തരംഗത്തില്‍ ക്രഷ് ദ കര്‍വ് എന്നതാണ് സമീപനം. മാസ്‌കുകള്‍ ശരിയായ രീതിയില്‍ ധരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ബ്രേക്ക് ദ ചെയിന്‍ കൃത്യമായി നടപ്പാക്കണം.

രോഗവ്യപനത്തിന്റെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ ആളുകള്‍ കൂട്ടംകൂടുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യമില്ലെന്നും ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ആവശ്യത്തിനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top