News Desk

2021-05-04 03:54:36 pm IST
ദോഹ: ഇന്ത്യയിലേക്ക് കൊവിഡ് സഹായങ്ങള്‍ എത്തിക്കുന്നത് സൗജന്യമായി തന്നെ തുടരുമെന്ന് ഖത്തര്‍ എയര്‍വേയ്സ് മേധാവി അക്ബര്‍ അല്‍ ബാഖിര്‍ ചൂണ്ടിക്കാട്ടി. ദോഹയില്‍ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയുമായി ഖത്തറിന് പരമ്പരാഗത ബന്ധമുണ്ട്. നിലവില്‍ ഇന്ത്യ നേരിടുന്ന അതിതീവ്ര കൊവിഡ് സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ വിധ സഹകരണവും ഖത്തര്‍ എയര്‍വേയ്സ് നല്‍കുന്നതാണ്. ഇക്കാര്യത്തില്‍ ഫീസ് ഈടാക്കില്ല. ഓക്‌സിജന്‍ സിലിണ്ടറുകള്‍, കൊവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും ഖത്തര്‍  ഇന്ത്യയിലേക്ക് എത്തിക്കുന്നത്. 

അതേസമയം, മറ്റേതൊരു രാഷ്ട്രത്തെയും പോലെ ഖത്തറില്‍ കൊവിഡ് രൂക്ഷമായെങ്കിലും അതിനെ പ്രതിരോധിക്കുന്നതില്‍ ഖത്തര്‍ സര്‍ക്കാര്‍ വിജയിച്ചുവെന്നും അല്‍ ബാഖിര്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top