News Desk

2021-05-01 05:00:35 pm IST
ദോഹ: കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് അമീരി കപ്പ് സെമിഫൈനല്‍ മത്സരങ്ങള്‍ മാറ്റിവെച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. മെയ് ആറു മുതല്‍ ഏഴു വരെ നടത്താനിരുന്ന മത്സരങ്ങളാണ് നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് കൊണ്ട് 9,10 എന്ന തീയ്യതികളിലേക്ക് മാറ്റിയിരിക്കുന്നത്. 

അല്‍ സദ്ദ് അല്‍ അറബ് എന്നിവര്‍ ഒമ്പതാം തീയ്യതിയും അല്‍ ദുഹൈല്‍ അല്‍ റയ്യാന്‍ എന്നവര്‍ പത്താം  തീയ്യതിയും ഏറ്റുമുട്ടും. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. മെയ് പതിനാലിനാണ് ഫൈനല്‍ മത്സരങ്ങള്‍ ഇതേ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്നത്. 

നിലവില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ്  ലീഗ് മത്സരങ്ങള്‍ക്കായി ഇന്ത്യയിലും സൗദിയിലുമാണ് ടീമുകള്‍. കൊവിഡ് സഹചര്യം പരിഗണിച്ച് കൊണ്ട് ഇവര്‍ തിരിച്ചെത്തിയതിന് ശേഷം അല്പം ഇടവേളക്ക് ശേഷമായിരിക്കും മത്സരങ്ങള്‍ നടത്തുക എന്നാണ് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top