News Desk

2021-05-01 01:51:19 pm IST
ദോഹ: കൊവിഡ് സാഹചര്യത്തില്‍ പ്രത്യേക സഹായം എത്തിച്ചു നല്‍കിയ ഖത്തറിന് നന്ദിയറിയിച്ച് ഇന്ത്യ. ദോഹ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്. 

ഖത്തര്‍-ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന്റെയും പരമ്പരാഗത സൗഹൃദത്തിന്റെയും ഉറച്ച ചുവട് വെപ്പാണ് ഖത്തറിന്റെ ഈ അടിയന്തര കൊവിഡ് സഹായം. ആഗോള തലത്തില്‍ ഇന്ത്യക്ക് നല്‍കപ്പെട്ട കൊവിഡ് സഹായങ്ങള്‍ ഇന്ത്യന്‍ ജനതയും സര്‍ക്കാരും ഒരിക്കലും മറക്കില്ല. 

രാജ്യാന്തര തലത്തില്‍ ഇന്ത്യയോടുള്ള മറ്റു രാഷ്ട്രങ്ങളുടെ ഗുഡ്വില്‍ ആണ് ഇവിടെ പ്രകടമാവുന്നത് എന്നും എംബസി വ്യക്തമാക്കി. 300 ടണ്‍ കൊവിഡ് അടിയന്തര സഹായമാണ് കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍വെയ്സ് ഇന്ത്യയില്‍ എത്തിച്ചത്. ഖത്തര്‍-ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന്റെ ശക്തമായ പ്രകടനമാണ് ഇതിലൂടെ പ്രകടമായതെന്ന് ഖത്തര്‍ എയ വെയ്സ് മേധാവി അല്‍ ബേക്കര്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top