News Desk

2021-04-19 05:09:48 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 
രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.  

കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. പൊതു ഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനും തീരുമാനമായി.

പൊതു ഇടങ്ങളിൽ തിരക്ക്​ കുറക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. സ്വകാര്യ ട്യൂഷൻ സെന്‍റർ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓൺലൈൻ ക്ലാസുകൾക്ക് മാത്രമേ അനുവാദം ഉള്ളൂ. സിനിമ തീയേറ്റർ  ഏഴുമണിവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

തൃശൂര്‍ പൂരം ഇത്തവണയും ചടങ്ങുകള്‍ മാത്രമായി നടത്താനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പൂരപ്പറമ്പില്‍ പൊതുജനങ്ങക്ക് പ്രവേശനമുണ്ടാകില്ല. സംഘാടകര്‍ക്ക് മാത്രമാണ് അനുമതി.


updating.....

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top