News Desk

2021-04-25 03:44:08 pm IST
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷം. ജയിലില്‍ ഇന്ന് 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ പത്തു പേര്‍ ജയില്‍ ജീവനക്കാരാണ്. ജയിലിലെ 71 പേര്‍ക്ക് ഇന്നലെ രോഗം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ആകെ 154 പേര്‍ക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 

ജയിലില്‍ 20, 21 തീയതികളില്‍ നടത്തിയ കൊവിഡ് ടെസ്റ്റിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇനി രണ്ടു ദിവസങ്ങളില്‍ നടത്തിയ കൊവിഡ് ടെസ്റ്റിന്റെ ഫലം കൂടി വരാനുണ്ട്. ഇതുകൂടി വരുന്നതോടെ  വലിയ രീതിയില്‍ കൊവിഡ് ബാധ ഉയരാനാണ് സാധ്യത. 

രോഗം ബാധിച്ചവരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. കൂടുതല്‍ തടവുകാര്‍ക്ക് ശിക്ഷാ ഇളവും പരോളും നല്‍കി പുറത്തുവിടാനുള്ള നടപടികളും ആലോചനയിലുണ്ട്. ഇന്ന് വൈകുന്നേരത്തോടു കൂടി ഇതുസംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top