News Desk

2021-04-08 12:49:59 pm IST
ദോഹ: രാജ്യത്ത് കൊവിഡ് രൂക്ഷമാവാന്‍ കാരണം ജനങ്ങളുടെ സാമൂഹിക ഇടപെടലുകള്‍ വര്‍ധിച്ചതിനാലെന്ന് കൊവിഡ് നിവാരണ സുപ്രീം കമ്മറ്റി മേധാവി ഡോ. അല്‍ ഖാല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദോഹയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.

കഴിഞ്ഞ തരംഗത്തെ അപേക്ഷിച്ച് ഇത്തവണത്തെ കൊവിഡ് വ്യാപനത്തില്‍ സമൂഹത്തിലെ ഉയര്‍ന്ന വരുമാനക്കാരായ ആളുകള്‍ കൂടുതലായി ബാധിക്കപ്പെട്ടിട്ടുണ്ട്. കുടുംബ സമ്പര്‍ക്കങ്ങള്‍ സാമൂഹിക ഇടപെടലുകള്‍ എന്നിവ വര്‍ധിച്ചതിനാലാണ് ഇത്തരത്തില്‍ കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. 

നിലവില്‍ വാക്‌സിനെടുത്തവരും പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. റമദാന്‍ മാസം ആഗതമാവുന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് അധികൃതര്‍ മനസിലാക്കുന്നുണ്ട്. എങ്കിലും ഇപ്പോള്‍ ഇത്തരത്തില്‍ നിലപടുകള്‍ സ്വീകരിക്കുന്നതാണ് കൊവിഡ് പ്രതിരോധ രംഗത്തിന് അഭികാമ്യം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Top