മസ്കത്ത്: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒമാനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രീം കമ്മിറ്റി. ഇതിന്റെ ഭാഗമായി രാജ്യത്ത് രാത്രികാല യാത്രാ നിയന്ത്രണവും അധികൃതര്‍ പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അടുത്ത രണ്ട് മാസം നിര്‍ണ്ണായകമാണെന്നും സുപ്രീം കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
നിലവില്‍ മാര്‍ച്ച് 28 ഞായറാഴ്ച മുതല്‍ ഏപ്രില്‍ എട്ട് വ്യാഴം വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടച്ചിടുകയും വാഹനങ്ങളുടെയും ആളുകളുടെയും യാത്രാ കര്‍ശനമായി നിരോധിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തുകയും ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്ത രോഗികളുടെ എണ്ണം കുത്തനെ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റി കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.
മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും നടന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. പൊതു സ്ഥലങ്ങളിലോ അല്ലാതെയോ ഒത്തുചേരലുകള്‍ അനുവദിക്കില്ല. ഇളവുകള്‍ ദുരുപയോഗപ്പെടുത്തിയതാണ് രോഗവ്യാപനത്തിനു വഴിയൊരുക്കിയതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സ്കൂളുകളിലെ 12-ാം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ ഓണ്‍ലൈന്‍ പഠനം അടുത്തമാസം എട്ട് വരെ നീട്ടി.
വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള രാത്രികാല വിലക്ക് തുടരും. നിയമലംഘകരുടെ പേരും ചിത്രവും വിവിധ മാധ്യമങ്ങള്‍ വഴി പരസ്യമാക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തും. 500 മുതല്‍ 2,000 റിയാല്‍ വരെയാണു പിഴ. അടുത്തമാസം ഒന്നു മുതല്‍ മേയ് 30 വരെ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക