News Desk

2021-05-24 06:54:41 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 299 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം.  354 പേര്‍ രോഗ മുക്തരാവുകയും ചെയ്തു.  ഇതോടെ രാജ്യത്ത് കൊവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണം 211,296 ആയി. രാജ്യത്ത് മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 46, 61, 81 പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 547 ആയി ഉയര്‍ന്നു. 

രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 186 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രാജ്യത്ത് നിലവില്‍ 3899 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ചു പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 154 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 36,098 കൊവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്തു. ഇതോടെ  ഇതുവരെ വിതരണം ചെയ്യപ്പെട്ട കൊവിഡ് വാക്‌സിനുകളുടെ എണ്ണം 2,329,338  ആയി. കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാതിരിക്കാനും കൊവിഡ് മുന്‍കരുതല്‍ നടപടികളില്‍ വീഴ്ച്ച വരുത്താതിരിക്കാനും ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കി. 





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top