ദോഹ: ഖത്തറില്‍ ഇന്ന് പുതുതായി 473 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 307 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ഇതുവരെ വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടിയവരുടെ എണ്ണം 156,919 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 11,178 പേരാണ്. 730 പേര് വിവിധ ആശുപത്രികളില്‍ കഴിയുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പത് പേരെ കൂടി തീവ്രപരിചരണത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 114 ആയി.