News Desk

2021-04-04 10:22:31 pm IST
ഗാന്ധിനഗര്‍: രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അരീപ്പറമ്പ് സ്വദേശിനിയും കോട്ടയം മെഡിക്കല്‍ കോളജ് ജീവനക്കാരിയുമായ 27കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജനുവരിയില്‍ മെഡിക്കല്‍ കോളജിലെ സെന്ററില്‍ നിന്നാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഫെബ്രുവരി 28ന് രണ്ടാമത്തെ ഡോസും സ്വീകരിച്ചു. 

എന്നാല്‍, കഴിഞ്ഞ ദിവസം പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിശോധന നടത്തി. ഞായറാഴ്ച പരിശോധനഫലം വന്നപ്പോള്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇവരോട് തല്‍ക്കാലം വീട്ടില്‍ തന്നെ നിരാക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top