News Desk

2021-04-13 11:22:42 pm IST
ലക്‌നൗ: ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ട്വിറ്ററിലൂടെ യോഗി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

ഈ മാസം ആരംഭത്തിലാണ് യോഗി കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനു പുറമേ, തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ബി.ജെ.പിക്കുവേണ്ടി പ്രചാരണവും നടത്തുന്നുണ്ട് അദ്ദേഹം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top