News Desk

2021-04-16 05:03:01 pm IST
മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചിട്ടു. അല്‍ റവാബി പ്രൈവറ്റ് സ്‌കൂള്‍ 21വരെയും ജാബര്‍ ബിന്‍ ഹയ്യാന്‍ പ്രൈമറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ് 22 വരെയും അടച്ചിടാനാണ് നിര്‍ദേശം. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

അണുബാധ ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ വിദ്യാലയങ്ങള്‍ പൂര്‍ണമായി അണുനാശിനി പ്രയോഗിക്കണമെന്നും സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി നേടണമെന്നും നിര്‍ദേശമുണ്ട്. ഈ കാലയളവില്‍ രണ്ട് സ്‌കൂളുകളിലും ക്ലാസുകള്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അതേസമയം, കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തില്‍ പഠന സൗകര്യം ഒരുക്കണമെന്ന് പൊതു ആരോഗ്യ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഉത്തരവിട്ടു.

സ്‌കൂളുകള്‍ അടച്ചിട്ടതിന് ശേഷം കൊവിഡ് രോഗബാധ കണ്ടെത്തിയില്ലെന്ന് ആരോഗ്യ ഡയറക്ടറേറ്റ് ഉറപ്പിച്ചാല്‍ മാത്രമേ സ്‌കൂളുകള്‍ തുറക്കാന്‍ അനുവാദമുള്ളൂ.

കൊവിഡ്- 19 ബാധിച്ചവരും സമ്പര്‍ക്കത്തിലാകുന്നവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. അണുബാധ ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ വിദ്യാലയങ്ങള്‍ പൂര്‍ണമായി അണുനാശിനി പ്രയോഗിക്കണമെന്നും സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി നേടണമെന്നും നിര്‍ദേശിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top