News Desk

2021-05-31 11:09:41 pm IST
ദുബൈ: കൊവിഡ് വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റിന് പുതിയ രീതിയുമായി ദുബൈ. ഇനി മുതല്‍ അപ്പോയിന്റ്‌മെന്റ് വാട്‌സ്ആപ്പിലൂടെയും ബുക്ക് ചെയ്യാനാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക സംവിധാനമാണ് ഇതിനായി ദുബൈ ഹെല്‍ത്ത് അതോറിറ്റി ഉപയോഗിക്കുന്നത്. 

ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റിനായി കോണ്‍ടാക്ട് ലിസ്റ്റില്‍ 800 342 എന്ന നമ്പര്‍ സേവ് ചെയ്ത ശേഷം ഒരു സന്ദേശമയക്കുകയാണ് ആദ്യം വേണ്ടത്. ഉപയോക്താക്കള്‍ക്ക് മെഡിക്കല്‍ റെക്കോര്‍ഡ് നമ്പര്‍ (എം.ആര്‍.എന്‍) ഉണ്ടായിരിക്കണം. ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ വാക്‌സിനേഷന്‍ കേന്ദ്രവും തീയ്യതിയും സമയവും തെരഞ്ഞെടുക്കാം.

തെരഞ്ഞെടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഏറ്റവും ആദ്യം തന്നെ ഒഴിവുള്ള സമയം അനുവദിക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പേരും തീയ്യതിയും സമയും അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശവും ലഭിക്കും. വാട്‌സ്ആപ്പിലൂടെ ഇതിനോടകം കൊവിഡ് സംബന്ധമായ ഒന്നര ലക്ഷത്തിലധികം അന്വേഷണങ്ങളാണ് ലഭിച്ചതെന്ന്് ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top