ദോഹ: ഖത്തറിലെ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന കൊവിഡ് വാക്സിനേഷന് ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ ഏഴു മണി മുതല്‍ രാത്രി പത്ത് മണി വരെ ലഭ്യമാകുമെന്ന് ഓര്‍മ്മപ്പെടുത്തി അധികൃതര്‍. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറിലെ എഡ്യൂക്കേഷന്‍ സിറ്റിയില്‍ സിദ്ര മെഡിസിന് സമീപത്താണ് നാഷണല്‍ കണ്വെന്ഷന് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. അതേസമയം, മുന്‍ഗണന അനുസരിച്ച് ഫോണില്‍ എസ്.എം.എസ് ലഭിച്ചവര്‍ മാത്രമേ വാക്സിനേഷന് കേന്ദ്രത്തില്‍ എത്തേണ്ടതുള്ളൂ.
ഫെബ്രുവരി പതിനെട്ടിനാണ് കണ്വന്ഷന് സെന്ററില്‍ വാക്സിനേഷന് പരിപാടിക്ക് തുടക്കമായത്. ഖത്തര്‍ ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പറേഷന്, ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റി എന്നിവരുടെ സന്നദ്ധ സംഘങ്ങളാണ് കണ്വഷന് സെന്ററില്‍ താല്കാലികമായി ആരംഭിച്ച വാക്സിനേഷന് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക