News Desk

2021-03-15 01:19:02 pm IST
കുവൈത്ത്‌സിറ്റി: പ്രവാസികള്‍ക്ക് ജൂണ്‍ മുതല്‍ മൂന്നു മാസം കൊണ്ട് കൊവിഡ് വാക്‌സിന്‍ പൂര്‍ണമായി ലഭ്യമാക്കുമെന്ന് കുവൈത്ത് അധികൃതര്‍. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണു പദ്ധതി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കു സെപ്റ്റംബര്‍ തൊട്ട് ഇഖാമ (താമസാനുമതി രേഖ) പുതുക്കി നല്‍കില്ല.

അതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ കര്‍ഫ്യൂ സമയം നിലവിലുള്ള 12 മണിക്കൂറില്‍ നിന്നു 10 അല്ലെങ്കില്‍ ഒന്‍പത് മണിക്കൂര്‍ ആയി ചുരുക്കാനും ആലോചിക്കുന്നുണ്ട്. വൈകിട്ട് അഞ്ചിനു തുടങ്ങുന്ന കര്‍ഫ്യൂ ഏഴിനോ എട്ടിനോ ആരംഭിക്കുന്നതിനെക്കുറിച്ചു മന്ത്രിസഭ ഈയാഴ്ച തീരുമാനമെടുക്കും. 

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതു ശൗചാലയങ്ങള്‍ അടച്ചിടാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിട്ടുണ്ട്. ആറ് ഗവര്‍ണറേറ്റുകളിലായി 20 പൊതു ശൗചാലയങ്ങളാണു അടച്ചിടുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top