ജിദ്ദ: സൗദി അറേബ്യയിലെ എല്ലാ പൊതുഗതാഗത ജീവനക്കാര്‍ക്കും ഹോട്ടല്‍, ഭക്ഷ്യ വില്പന കടകള്‍, ബാര്‍ബര്‍ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലര്‍, ജിംനേഷ്യം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കൊവിഡ് വാക്സിന് നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു.
മെയ് 13-ന് ശേഷമായിരിക്കും ഇത് നടപ്പാക്കുക. ഈ മേഖലയിലെ തൊഴിലാളികള്‍ വാക്സിന് എടുത്തില്ലെങ്കില്‍ ഏഴ് ദിവസത്തില്‍ ഒരിക്കല്‍ പി.സി.ആര് പരിശോധനയുടെ നെഗറ്റീവ് ഫലം ആവശ്യമാണെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
പൊതുജനാരോഗ്യം സംരക്ഷിക്കുക, സാമൂഹിക അകലം പാലിക്കാത്ത അവസ്ഥകളില്‍ വൈറസ് പടരുന്നത് തടയുക, ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരിക, വൈറസ് വ്യാപനം തടയുക എന്നിവ ലക്ഷ്യമിട്ടാണ് തൊഴിലാളികള്‍ക്കും വാക്സിന് നിര്‍ബന്ധമാക്കിയത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക