News Desk

2021-03-25 10:46:22 pm IST
റിയാദ്: സൗദിയില്‍ പൊതു വാഹന തൊഴിലാളികള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധം. മെയ് 13ന് ശേഷം വാഹന തൊഴിലാളികളും ജിം ജീവനക്കാരും നിര്‍ബന്ധമായി വാക്‌സിന്‍ എടുക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കൊവിഡ് തടയുന്നതിനും തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടതുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഏഴു ദിവസത്തിലൊരിക്കല്‍ അതാതു വിഭാഗത്തിന്റെ ചെലവില്‍ നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ആവശ്യമാണെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തെ എല്ലാ ജിം സ്ഥാപനങ്ങള്‍ക്കും കായിക കേന്ദ്രങ്ങള്‍ക്കും കായിക മന്ത്രാലയം സമാനമായ നിര്‍ദേശങ്ങള്‍ നല്‍കി. സൗദി അറേബ്യ ഇതുവരെ 3.5 ദശലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു. ഇതു പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ സുഗമമാക്കുന്നതിനും ഔദ്യോഗിക ആവശ്യങ്ങളില്‍ വേഗത കൈവരുന്നതിനും ഉപകരിക്കും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top