News Desk

2021-03-13 11:04:39 pm IST
റിയാദ്: കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. അഹ്മദ് അല്‍ അമ്മാര്‍ പറഞ്ഞു.

വാക്സിന്‍ സ്വീകരിച്ചവര്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല, ഐ-സൊലേഷന്‍, പി.സി.ആര്‍ പരിശോധനയും കൂടാതെ തങ്ങളുടെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണെന്ന് ചില രാജ്യങ്ങള്‍ നിലവില്‍ അറിയിച്ചിട്ടുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളും മറ്റ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ വാക്സിന്‍ സ്വീകരണം ഭാവിയില്‍ നിര്‍ബന്ധമാക്കിയേക്കുമെന്നാണ് കരുതുന്നതെന്നും അദേഹം പറഞ്ഞു. ഈ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് സിനിമാ തിയേറ്ററുകളിലും ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലും നിയന്ത്രണങ്ങളില്ലാതെ പ്രവേശനം നല്‍കുമെന്നും അദേഹം പറഞ്ഞു. രോഗബാധാ സാധ്യതയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമായിരുന്നു ആദ്യം വാക്സിന്‍ നല്‍കിയിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാണെന്നും ഡോ. അഹ്മദ് അല്‍ അമ്മാര്‍ പറഞ്ഞു.

 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top